'ഓപ്പറേഷന്‍ സിന്ദൂർ വിജയകരം, ദൗത്യം തുടരുന്നു'; ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യോമസേന

'ഓപ്പറേഷന്‍ സിന്ദൂർ വിജയകരം, ദൗത്യം തുടരുന്നു'; ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യോമസേന

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ വ്യോമസേന. കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും നൽകിയ ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. ദൗത്യങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ വിശദമായ ഒരു പ്രസ്താവന യഥാസമയം നൽകുമെന്നും സേന വ്യക്തമാക്കി.

ദേശീയ ലക്ഷ്യങ്ങളുമായി യോജിച്ച് വിവേകപൂർണമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് വ്യോമസേന എക്സിൽ കുറിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഊഹാപോഹങ്ങൾ നിന്നും വിട്ടുനിൽക്കണമെന്നും ഐഎഎഫ് എല്ലാവരോടും അഭ്യർത്ഥിച്ചു.

ഇന്നലെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയത്. മെയ് 10ന് അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം.

എന്നാൽ വെടിനിർത്തൽ മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ഷെല്ലിങ്ങും ഡ്രോൺ ആക്രമണങ്ങളും തുടർന്നു. രാത്രി വൈകിയാണ് മേഖല ശാന്തമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.