പാലക്കാട്: മലയോര ജനതയെ സര്‍ക്കാര്‍ കാണുന്നത് വന്യ മൃഗങ്ങളുടെ ഭക്ഷണമായാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാരിനോട് പറയുന്നതിനേക്കാള്‍ ഫലം കിട്ടുക ആക്രമിക്കാന്‍ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാലാണെന്നും അദേഹം പരിഹസിച്ചു.
പാലക്കാട്ട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ മാര്‍ പാംപ്ലാനി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 924 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി നിഷ്‌ക്രിയത്വം തുടരുന്ന സംസ്ഥാന സക്കാരാണെന്നും അദേഹം പറഞ്ഞു.
വനം വകുപ്പിനെയും ആര്‍ച്ച് ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചു. കോടികള്‍ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ല. വനം വകുപ്പ് ചെയ്യുന്നത് കര്‍ഷകരുടെ അടുക്കളയില്‍ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലാണെന്നും അദേഹം പറഞ്ഞു.
മലയോര കര്‍ഷകരെ ഇല്ലായ്മ ചെയ്യാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയാന്‍ വനം വകുപ്പ് ശ്രമിക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.