പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കെയർ ഹോംസുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി മാനേജിംഗ് നീഡ്സ് ഓൺ സ്പെഷ്യൽ ചിൽഡ്രൻ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തിൽ സ്പെഷ്യൽ സ്കൂളുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദേഹം പറഞ്ഞു. കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്ന്ചെരിവുപുരയിടം, കാവാലി ഫാ.ബോഡ് വിഗ് ഡേ കെയർ സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ ജോയൽ മാത്യു എസ്.ആർ.എ, കെയർ ഹോംസ് പ്രസിഡന്റ് സിസ്റ്റർ റീബ വേത്താനത്ത് എഫ്.സി.സി എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ രജിസ്ട്രാർ ഡോ.അനിറ്റ് കാതറീൻ ചാൾസ്, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് ഏബ്രഹാം, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.എയ്ഞ്ചൽ തോമസ്, ഒക്യുപേഷനൽ തെറാപ്പിസ്റ്റ് ജേക്കബ് ടോമി, റെമഡിയൽ തെറാപ്പിസ്റ്റ് ലയമോൾ മാത്യു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.