ദൈവം ന്യായാധിപനല്ല ക്ഷമിച്ച് മടുക്കാത്ത സ്നേഹ നിധിയായ പിതാവാണ് ;  ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് മാസ നിയോഗ സന്ദേശം 

ദൈവം ന്യായാധിപനല്ല ക്ഷമിച്ച് മടുക്കാത്ത സ്നേഹ നിധിയായ പിതാവാണ് ;  ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് മാസ നിയോഗ സന്ദേശം 

വത്തിക്കാൻ സിറ്റി: മാർച്ച് മാസത്തെ പ്രാർത്ഥന നിയോഗം പങ്ക് വച്ച് ഫ്രാൻസിസ് മാർപാപ്പ . അനുരഞ്ജന ശുശ്രൂഷയെ കേന്ദ്രീകരിച്ചാണ് പാപ്പയുടെ ഈ മാസത്തെ സന്ദേശം. അനുരഞ്ജന ശുശ്രൂഷ എന്നാൽ നമ്മളും ദൈവവും തമ്മിലുള്ള സ്നേഹവും കരുണയും നിറഞ്ഞ കണ്ടുമുട്ടലാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തുന്നു. ഈ മാസത്തെ പ്രാർത്ഥന നിയോഗത്തോടൊപ്പം കത്തോലിക്കാ സഭയെ മുഴുവനായും പാപ്പയുടെ 'വേൾഡ് വൈഡ് പ്രയർ നെറ്റ് വർക്കി'ലൂടെ പാപ്പ പ്രാർത്ഥനയ്ക്കായി സമർപ്പിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവം ധ്യാനിക്കുന്ന മാർച്ച് മാസത്തിൽ ദൈവത്തിന്റെ കരുണയുടെ സന്ദേശമാണ് കുമ്പസാരം നമുക്ക് തരുന്നത്. ദൈവത്തിന്റെ അനന്തമായ കരുണയും പാപമോചനവും അനുഭവിക്കാനും ദൈവവുമായി അനുരഞ്ജനത്തിൽ ഏർപ്പെട്ട് ആത്മാവിനെ സുഖപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഈ മാസത്തെ വീഡിയോ പുറത്തിറക്കി.

കുമ്പസാരം എന്ന കൂദാശയിലൂടെ നാം ഒരു ന്യായാധിപനെ അല്ല സമീപിക്കുന്നത് മറിച്ച് സ്നേഹനിധിയായ ഒരു അപ്പനെ കണ്ടുമുട്ടുകയാണ് ചെയ്യുന്നത്; എപ്പോഴും ക്ഷമിക്കാനും നമ്മെ സ്വീകരിക്കാനും തയാറായിരിക്കുന്ന ഒരു അപ്പൻ. നാം എന്തായിരിക്കുന്നോ അതിലും ശക്തമാണ് ദൈവത്തിന്റെ കരുണയും സ്നേഹവും. കുമ്പസാരത്തിന്റെ കേന്ദ്രം എന്ന് പറയുന്നത് നമ്മൾ പ്രഖ്യാപിക്കുന്ന പാപങ്ങളല്ല പിന്നെയോ നമുക്ക് എപ്പോഴും ആവശ്യമായിരിക്കുന്ന ദൈവ സ്നേഹം സ്വീകരിക്കുക എന്നതാണ്. ഈ സ്നേഹം നമ്മുടെ തെറ്റുകളെയെല്ലാം അതുജീവിക്കുന്നതാണ്. പാപ്പയുടെ വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്കിന്റെ ഇന്റർനാഷണൽ ഡയറക്ടർ ഫ്രെഡറിക് ഫോർനോസ്, ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോയിലെ അവസാന വാക്കുകൾ എടുത്തുപറഞ്ഞു : “ദൈവം തന്റെ സഭയ്ക്ക് കരുണയുള്ള പുരോഹിതന്മാരെ നൽകട്ടെ, പീഡിപ്പിക്കുന്നവരെയല്ല". ഒരു നല്ല ഇടയനെന്ന നിലയിൽ, ജനങ്ങളുടെ കഷ്ടപ്പാടുകളും പാപങ്ങളും 'കരുണയുടെ ശുശ്രൂഷകരെ' കണ്ടുമുട്ടേണ്ടതിന്റെ ആവശ്യകതയും പാപ്പയ്ക്കറിയാം. അതുകൊണ്ടുതന്നെ പപ്പാ ഈ കൃപയ്ക്കായി പ്രാർത്ഥിക്കുന്നത് ആദ്യമായല്ല. ഇത് കരുണയുടെ സമയമാണ്. കരുണയുടെ ജൂബിലി വർഷത്തിൽ പാപ്പാ എഴുതിയ 'കരുണയും സമാധാനവും' എന്ന അപ്പസ്തോലിക ലേഖനത്തിൽ പാപ്പാ ,അനുകമ്പയും ക്ഷമയും നിറഞ്ഞവരായി ക്രിസ്തുവിനെപ്പോലെ ആകാൻ പുരോഹിതരെ ക്ഷണിച്ചു.അവരുടെ ഹൃദയം ദൈവത്തിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കണം എന്ന് പപ്പാ കത്തിൽ പറഞ്ഞു. ദൈവത്തിന്റെ കരുണയുള്ള കുമ്പസാരക്കാരെ നന്ദിയോടെ ഓർക്കണമെന്ന് കഴിഞ്ഞ മാസം ഒരു ഞായറാഴ്ച സന്ദേശത്തിൽ പാപ്പ പറഞ്ഞിരുന്നു. ദൈവം ഒരിക്കലും ക്ഷമിച്ച് മടുക്കുന്നില്ല. “ദൈവത്തിന്റെ പാപമോചനവും അനന്തമായ കരുണയും ആസ്വദിക്കാനായി, അനുരഞ്ജനത്തിന്റെ ശുശ്രൂഷ പുതിയ ആഴത്തിൽ അനുഭവിക്കാം"പാപ്പ പറഞ്ഞു.

ഇനി മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും നിയോഗങ്ങൾ എന്താണെന്ന് നോക്കാം.

ദൈവം ന്യായാധിപനല്ല ക്ഷമിച്ച് മടുക്കാത്ത സ്നേഹ നിധിയായ പിതാവാണ് ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് മാസ നിയോഗ സന്ദേശം

ജനുവരി 2021

മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.

ഫെബ്രുവരി 2021

സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.

മാർച്ച് 2021 അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഏപ്രിൽ 2021

മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.

മെയ് 2021

ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജൂൺ 2021

വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം

ജൂലൈ 2021 സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.

ഓഗസ്റ്റ് 2021 സഭ:സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട്‌ കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.

സെപ്റ്റംബർ 2021 പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.

ഒക്ടോബർ 2021 മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട്‌ , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.

നവംബർ 2021 വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡിസംബർ 2021

വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.

മാർപാപ്പ പങ്കുവച്ച വീഡിയോ താഴെ കാണാം .


സ്ത്രീകളോടുള്ള ആക്രമണം മനുഷ്യരാശിയുടെ അധഃപതനം : ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ (വീഡിയോ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.