ബംഗളൂരു: ഐപിഎല്‍ 2025 സീസണ്‍ വിജയികളായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനെത്തിയവര്‍ തിക്കിതിരക്കിയതോടെയുണ്ടായ ദുരന്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ആറ് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ചിന്നസ്വാമി സ്റ്റേഡിയത്തിന് തൊട്ടടുത്താണ് ആരാധകര്‍ ഒത്തു കൂടിയതോടെ തിക്കും തിരക്കുമുണ്ടായത്. സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നതോടെ അകത്തു കയറാന്‍ ആരാധകര്‍ തിരക്കു കൂട്ടി. ഇതോടെ പൊലീസ് ലാത്തിചാര്‍ജ് ചെയ്തു. ഇതിനിടെയാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റതായാണ് വിവരം.
ഇവരെ അടുത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം നായകന്‍ രജത് പാട്ടിദാറുടെ നേതൃത്വത്തില്‍ ബംഗളൂരുവിലെത്തിയത്. ടീമിന് വിധാന സൗധയില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരണം നല്‍കാനിരിക്കെയാണ് ദുരന്തമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.