ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയന്‍സ് (DiMS) കോളജിന്റെ ഡയറക്ടറായി ഫാ.ഡോ. ആന്റണി വടക്കേകര ചുമതലയേറ്റു.
മൂല്യാധിഷ്ഠിത മാധ്യമ പഠനത്തിനായി വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡിഗ്രി കോളജാണ് DiMS ചാലക്കുടി.
ഒരു വ്യാഴവട്ടക്കാലത്തെ വിജയകരമായ മാധ്യമ വൈജ്ഞാനിക സേവന പാരമ്പര്യമുള്ള ഈ സ്ഥാപനത്തില്‍ Multi-Media, Visual Communication, Journalism, Graphic Design & Animation, Film & Television എന്നീ വിഷയങ്ങളില്‍ നാല് വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകളാണ് നടത്തപ്പെടുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണ്.
ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനത്തില്‍ മികച്ച അധ്യാപകരുടെ സേവനവും സാങ്കേതിക തികവുള്ള ആക്കാദമിക്ക്-കമ്പ്യൂട്ടര്‍ ലാബുകളും ഓഡിയോ-വീഡിയോ സ്റ്റുഡിയോകളും ഡോള്‍ബി പ്രിവ്യൂ തിയേറ്ററും വിശാലമായ ലൈബ്രറിയും ഗുഡ്‌നെസ് ടെലിവിഷന്‍ ചാനലില്‍ പ്രായോഗിക പരിശീലനവും നല്‍കി വരുന്നു.
സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസറും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായി സേവന കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ആന്റണി വടക്കേകര ഇനി DiMS കോളേജിനെ നയിക്കും. ആക്കാഡമിക്ക് കോര്‍ഡിനേറ്റര്‍ ആയിരുന്ന ഡോ. സിനോജ് പ്രിന്‍സിപ്പല്‍ ആയും നിയമിതനായിട്ടുണ്ട്.
റവ.ഡോ. റോബിന്‍ ചിറ്റൂപ്പറമ്പില്‍ സഭാ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലും ഫാ. സെബാസ്റ്റ്യന്‍ കളപ്പുരത്തൊട്ടി സ്ഥലം മാറിപ്പോകുന്നതിനാലുമാണ് പുതിയനിയമനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.