പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് കെസിവൈഎം മാനന്തവാടി രൂപത ആത്മജ്വാല ജാഗരണ പ്രാര്‍ത്ഥന സംഘടിപ്പിച്ചു

പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് കെസിവൈഎം മാനന്തവാടി രൂപത ആത്മജ്വാല ജാഗരണ പ്രാര്‍ത്ഥന സംഘടിപ്പിച്ചു

ബത്തേരി: പന്തക്കുസ്താ തിരുനാളിന് മുന്നോടിയായി കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ ആത്മജ്വാല ജാഗരണ പ്രാര്‍ത്ഥന നടന്നു. ബത്തേരി മേഖല ആതിഥേയത്വം വഹിച്ച ആത്മീയ സംഗമത്തിന് മാനന്തവാടി രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നിരവധി യുവ ജനങ്ങള്‍ പങ്കെടുത്തു.

ദ്വാരക സിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ജിന്റോ തട്ടുപറമ്പില്‍ ജാഗരണ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെസിവൈഎം ബത്തേരി മേഖല ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ കള്ളിയാട്ട്, മേഖല പ്രസിഡന്റ് അമല്‍ തൊഴുത്തുങ്കല്‍, മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ നാന്‍സി കാവുങ്കല്‍ (എസ്എബിഎസ്), സംസ്ഥാന സെനറ്റ് അംഗങ്ങള്‍, രൂപത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ മേഖല ഭാരവാഹികള്‍, യുവ ജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജാഗരണ പ്രാര്‍ത്ഥനയ്ക്കായി ക്രമീകരണങ്ങള്‍ നടത്തിയ ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജൂഡ് വട്ടക്കുന്നേല്‍, യൂണിറ്റ് ഭാരവാഹികള്‍, യുവജന സുഹൃത്തുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ ആത്മീയ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കെസിവൈഎം മാനന്തവാടി രൂപത സമിതി നന്ദിഅറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.