ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ എട്ട്, ഒമ്പത് തിയതികളിൽ ചെത്തിപ്പുഴ മൗണ്ട് കാർമൽ ധ്യാന കേന്ദ്രത്തിലാണ് 'മാറാനാത്ത - 2025' എന്ന പേരിൽ ക്യാമ്പ് നടക്കുക. ജൂലൈ എട്ടിന് രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ജൂലൈ ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും.
നമ്മൾ ചെറുതിയാരിക്കുമ്പോൾ കൂടിയതും ജീവിതത്തിന് നല്ല മൂല്യങ്ങളും അനുഭവങ്ങളും പകർന്ന് തരുകയും ചെയ്ത നല്ല ക്യാമ്പ് അനുഭവങ്ങൾ പ്രവാസികളായ നമ്മുടെ കുഞ്ഞുങ്ങൾക്കും ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽകളം അസി. ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം എന്നിവർ അറിയിച്ചു.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://docs.google.com/forms/d/1hLzgn4oguSzp5dwmnWy_oOhtJHcCfKki_yzEP9ylKfA/edit ഈ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്ന് കുട്ടികൾ വരെയുള്ള ഒരു കുടുംബത്തിന് ഒരു ഫോം പൂരിപ്പിച്ചാൽ മതിയാകും. മൂന്നിൽ കൂടുതൽ മക്കൾ ക്യാമ്പിൽ പങ്കെടുക്കാനുണ്ടെങ്കിൽ രണ്ടാമത് ഒരു ഫോം ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: ഫാ. ജിജോ മാറാട്ടുകളം (8714451436).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.