പാലാ: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചുണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിൽ ജൂലൈ 19നാണ് ഗ്ലോബൽ സംഗമം നടക്കുക. സംഗമം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെ യ്യും. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.
സമ്മേളനം, മത്സര വിജയികൾ ക്കുള്ള സമ്മാനദാനം, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവ് തുടങ്ങിയവയാണ് ഈ വർഷത്തെ പ്രധാന ഇനങ്ങൾ. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ രൂപതാംഗങ്ങളായ പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരുമിക്കാനുള്ള വേദിയൊരുക്കുന്ന സംഗമം വിജയിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ ഇതിനോടകം ചെറിയ സംഗമങ്ങൾ പൂർത്തീകരിച്ച് കഴിഞ്ഞു.
കഴിഞ്ഞ വർഷം ഒട്ടേറെ വേറിട്ട കർമപരിപാടികൾ പൂർത്തീകരിച്ചാണ് ഈ വർഷത്തെ സമ്മേളനത്തിലേക്ക് പ്രവേശിക്കുന്നത്.
പ്രവാസികളുടെ മക്കൾക്കായി നടത്തിയ ഓറിയൻറേന്റേഷൻ പ്രോഗ്രാം മികച്ച പങ്കാളിത്തത്താൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചേർപ്പുങ്കൽ മെഡിസിറ്റിയുമായി ചേർന്ന് പ്രവാസികൾക്കായി പ്രിവിലേജ് കാർഡ്, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വിവിധ ഓറിയന്റേഷൻ പ്രോഗ്രാമുകൾ, പ്രവാസികൾക്കും നാട്ടിലുള്ള മാതാപിതാക്കൾക്കും വിദേശങ്ങളിൽ പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കുമായി പ്രത്യേക സേവന സംവിധാനം, പാലിയേറ്റീവ് പരിചരണം, വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവർക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം നടത്താൻ കഴിഞ്ഞതായി രു പത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.