കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹ വിയോഗത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചിച്ചു.
തൃശൂരിന്റെ ആത്മീയ സാംസ്‌കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നെന്നു മാര്‍ റാഫേല്‍ തട്ടില്‍അനുസ്മരിച്ചു. താരതമ്യേന ചെറുപ്രായത്തില്‍ മെത്രാപോലിത്ത പദവിയിലെത്തിയ അദേഹം മികച്ച ഭരണ കര്‍ത്താവ്, ആത്മീയ നേതാവ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ വിധത്തില്‍ സഭയെ നയിച്ച വ്യക്തിയായിരുന്നു.
പൗരസ്ത്യ ദൈവ ശാസ്ത്രത്തില്‍ വലിയ അവഗാഹം ഉണ്ടായിരുന്ന മാര്‍ അപ്രേം മെത്രാപോലിത്ത പൗരസ്ത്യ സുറിയാനി ഭാഷാ പണ്ഡിതന്‍ എന്ന നിലയിലും എഴുപതില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും വലിയ സംഭാവനകള്‍ വൈജ്ഞാനിക രംഗത്ത് നല്‍കിയിട്ടുണ്ട് .
അദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന കല്‍ദായ സുറിയാനി സഭയോടും മാര്‍ ഔഗേന്‍ മെത്രാപോലിത്ത അടങ്ങുന്ന സഭാ നേതൃത്വത്തോടുമുള്ള സീറോ മലബാര്‍ സഭയുടെ അനുശോചനം അറിയിക്കുന്നതായും കാലം ചെയ്ത മാര്‍ അപ്രേം മെത്രാപോലിത്തയെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.