ബംഗളൂരു: ടിക്കറ്റ് നിരക്കായി ഒരു രൂപ അധികം ഈടാക്കിയതിന് കര്‍ണാടക ആര്‍ടിസി യാത്രക്കാരന് 30,001 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം. മൈസൂരു ജില്ലാ ഉപഭോക്തൃ ഫോറം ചെയര്‍മാന്‍ എ.കെ നവീന്‍കുമാരിയാണ് ഉത്തരവിട്ടത്. യാത്രക്കാരന് 25,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയും കര്‍ണാടക ആര്‍ടിസി ഒരു മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്.
മൈസൂരു സ്വദേശിയായ അഭിഭാഷകന്‍ ജെ. കിരണ്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് എസി ബസില്‍ യാത്ര ചെയ്ത കിരണ്‍ ടിക്കറ്റ് നിരക്കായി 390 രൂപ ഡിജിറ്റല്‍ പേയ്‌മെന്റ് മുഖേന നല്‍കി. ടിക്കറ്റ് നിരക്ക് 370 രൂപയും ജിഎസ്ടി 19 രൂപയും ഉള്‍പ്പെടെ 389 രൂപയാണ് യഥാര്‍ഥ നിരക്ക്. എന്നാല്‍ നിരക്ക് റൗണ്ടാക്കുന്നതിന്റെ ഭാഗമായാണ് 390 രൂപ ഈടാക്കിയത്.
ഡിജിറ്റല്‍ പേയ്‌മെന്റില്‍ കൃത്യം തുക നല്‍കാമായിരുന്നിട്ടും അധിക നിരക്ക് ഈടാക്കിയതിനെതിരെ കിരണ്‍ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.