ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂലൈ 15 ന് നടക്കും. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാറിലെ വോട്ടര്‍ പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും.
തിരുവനന്തപുരം എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന തരൂര്‍ നിലവില്‍ വിദേശ പര്യടനത്തിലാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്ന ജൂലൈ 15 ന് ശേഷമേ തരൂര്‍ തിരിച്ചെത്തൂ. അതിനാല്‍ അദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.