'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും'; കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രാദേശിക നേതാവ് പരസ്യ വിചാരണ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും'; കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രാദേശിക നേതാവ് പരസ്യ വിചാരണ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

റായ്പൂര്‍: ഛത്തിസ്ഗഡില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് മലയാളി കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്റ്റേഷനുള്ളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജ്യോതിയുടെയും സംഘത്തിന്റെയും ആള്‍ക്കൂട്ട വിചാരണ.

'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും' എന്ന് പറഞ്ഞ് ജ്യോതി അലറുന്നത് വീഡിയോയില്‍ കാണാം. ഇത് കണ്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്ക് പോകാനിരുന്ന മൂന്ന് യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു യുവാവിനോട് ജ്യോതി ശര്‍മയുടെ ചോദ്യം.

യുവതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കാണ് പോകുന്നതെന്ന് പറഞ്ഞിട്ടും അസഭ്യം തുടരുകയായിരുന്നു. മറുപടി ഇഷ്ടപ്പെടാതെ വന്നപ്പോള്‍ 'ഒരെണ്ണം വച്ചു തരട്ടേ നിനക്ക്?' എന്നായിരുന്നു ആക്രോശം. ഇതിനിടയില്‍ ഒരു യുവതിയെ ഇവര്‍ അടിക്കുന്നതും കാണാം.



കയ്യും കാലുമില്ലാതെ വീട്ടില്‍ പോകേണ്ടി വരുമെന്നും ഒരു ഘട്ടത്തില്‍ കന്യാസ്ത്രീകളോട് ഇവര്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബാഗുകള്‍ തുറന്നു പരിശോധിച്ചു. യുവതികളിലൊരാളുടെ ബാഗിലുണ്ടായിരുന്ന ബൈബിള്‍ വലിച്ചു മേശയിലേക്കിടുന്നതും വീഡിയോയില്‍ കാണാം. 


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.