ഇന്ത്യയില്‍ അല്‍ ഖ്വയ്ദയുടെ ലീഡര്‍; സമ പര്‍വീണ്‍ ബംഗളൂരുവില്‍ പിടിയില്‍

ഇന്ത്യയില്‍ അല്‍ ഖ്വയ്ദയുടെ ലീഡര്‍; സമ പര്‍വീണ്‍ ബംഗളൂരുവില്‍ പിടിയില്‍

ബംഗളരു: അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള യുവതിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. മുപ്പതുകാരിയായ സമ പര്‍വീണ്‍ ആണ് അറസ്റ്റിലായത്.

അല്‍ ഖ്വയ്ദയുടെ ഇന്ത്യയിലെ മുഖ്യ സൂത്രധാരിയാണ് പര്‍വീണ്‍ എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാല് പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സമ പര്‍വീണിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഭീകര സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് കര്‍ണാടക സ്വദേശിയായിരുന്ന ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

ജൂലൈ 23ന് ഗുജറാത്ത്, ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍ നിന്നാണ് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫര്‍ദീന്‍, സെയ്ഫുള്ള ഖുറേഷി, സീഷാന്‍ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്.

അല്‍ ഖ്വയ്ദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയും വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ആശയ വിനിമയത്തിന്റെ ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാന്‍ ഓട്ടോ-ഡിലീറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.