സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശത്തിന്റെ ഭാഗം: സുപ്രീം കോടതി

 സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശത്തിന്റെ ഭാഗം: സുപ്രീം കോടതി

ന്യൂഡല്‍ഹി: സുരക്ഷിതവും ഗതാഗതയോഗ്യവുമായ റോഡുകള്‍ക്ക് വേണ്ടിയുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നാണ് സുപ്രീം കോടതി നിരീക്ഷണം. റോഡുകളുടെ നിര്‍മാണം ഒരു സ്വകാര്യ വ്യക്തിയ്ക്ക് കരാര്‍ നല്‍കുന്നതിന് പകരം, റോഡുകളുടെ വികസനവും പരിപാലനവും സംസ്ഥാനം നേരിട്ട് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

മധ്യപ്രദേശ് റോഡ് ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ (MPRDC മധ്യപ്രദേശ് സര്‍ക്കാര്‍ സ്ഥാപനം) നല്‍കിയ റിട്ട് ഹര്‍ജി അനുവദിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ സ്ഥാപനം നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് അപ്പീലില്‍ ഹര്‍ജിക്കാരന്‍ വാദിച്ചു. അതിനാല്‍ മധ്യപ്രദേശില്‍ റോഡ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന് റിട്ട് ഹര്‍ജി നല്‍കുവാന്‍ സാധിക്കുമോ എന്നതായിരുന്നു കോടതിക്ക് മുന്നിലെത്തിയ ഒരു ചോദ്യം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.