ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കള്ളകേസിൽ കുടുക്കി ബിജെപി ഗവണ്മെന്റ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച കത്തോലിക്കാ സന്യാസിനിമാർക്ക് ജാമ്യം കിട്ടിയത് സ്വാഗതാർഹമെന്ന് സിബിസിഐ. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ മതേതര അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വർധിച്ചു വരുന്ന ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും സിബിസിഐക്ക് വേണ്ടി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു.
“മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക് അറുതി വേണം. സർക്കാരുകൾ മാറി വന്നിട്ടും സമാധാനമുണ്ടായില്ല. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കും. ക്രൈസ്തവ വിഭാഗങ്ങൾക്ക് വേണ്ടി മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും” ആർച്ച് ബിഷപ്പ് പറഞ്ഞു.
ബജ്റംഗ്ദൾ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിബിസിഐ വ്യക്തമാമക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.