ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.വി അന്‍വര്‍ 12 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ.എഫ്.സിയില്‍ വിജിലന്‍സ് പരിശോധന

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.വി അന്‍വര്‍ 12 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ.എഫ്.സിയില്‍ വിജിലന്‍സ് പരിശോധന

മലപ്പുറം: ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മുന്‍ എംഎല്‍എ പി.വി അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ.എഫ്.സി ഓഫീസില്‍ വിജിലന്‍സ് പരിശോധന.

2015 ല്‍ കെ.എഫ്.സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്.

ഇത് കെ.എഫ്.സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘമാണ് വിശദമായ പരിശോധന നടത്തിയത്. ജൂലൈ 29നാണ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന.

ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും വായ്പ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നുമാണ് കേസില്‍ നാലാം പ്രതിയായ അന്‍വറിനെതിരായ കുറ്റം.

കെ.എഫ്.സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ മുനീര്‍ അഹമ്മദ്, അന്‍വറിന്റെ സുഹൃത്ത് സിയാദ് എന്നിവരാണ് മറ്റ് പ്രതികള്‍.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.