കോട്ടയം: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയെ ഓര്‍മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ബാവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയിലെ ഏതൊരു പൗരനും ഏത് മതത്തിലും വിശ്വസിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും മതം പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നാണ് ഭരണഘടനയിലെ 25, 26 അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ അത് ഇല്ലാതാക്കുന്ന കാലമാണിത്.
മത സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന അനേകം സാഹചര്യങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഇത് ആര്‍ഷ ഭാരതത്തിനാകെ അപമാനമാണെന്നും അദേഹം പറഞ്ഞു.
ആര്‍ഷഭാരത വീക്ഷണം വിനയത്തിലും സമഭാവനയിലും മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്. അതാണ് ലോകം മുഴുവന്‍ ഭാരതത്തെ കുറിച്ച് പഠിച്ചിരിക്കുന്നത്.
എന്നാല്‍ ഇവിടെ മത ഭൂരിപക്ഷം മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും അത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. 79 വര്‍ഷമായിട്ടും സ്വാതന്ത്ര്യം, അത് ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒരു അവസ്ഥയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.