ബെറ്റിങ് ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം; പ്രോത്സാഹിപ്പിക്കുന്നവർക്കും പരസ്യം ചെയ്യുന്നവർക്കും ശിക്ഷ ഉറപ്പ്

ബെറ്റിങ് ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം; പ്രോത്സാഹിപ്പിക്കുന്നവർക്കും പരസ്യം ചെയ്യുന്നവർക്കും ശിക്ഷ ഉറപ്പ്

ന്യൂഡൽഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ​ഗെയിമിങ് ബില്ലിന് അം​ഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ​ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കുന്നതിനും കർശന നിരീക്ഷണത്തിനുമുള്ള ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗമാണ് ബില്ലിന് അം​ഗീകാരം നൽകിയത്.

ഓൺലൈൻ ​​ഗെയിമുകളെ നിയമത്തിന്റെ ചട്ടക്കൂടിൽ കൊണ്ടുവരാനാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. ​​ഗെയിമിങ്ങിന്റെ മറവിൽ നടക്കുന്ന ബെറ്റിങ് ആപ്പുകളെ പൂട്ടുന്നതിനും ഇതുവഴിയുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് ബില്ല് അവതരിപ്പിക്കുക. ബിൽ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.

കർശന ശിക്ഷാ വ്യവസ്ഥകളോടെയാണ് ബില്ല് കൊണ്ടുവരുന്നത്. ​ഗെയിമിങ് ഓപ്പറേറ്റർമാർക്ക് മാത്രമല്ല ഇതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്തരം ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുത്തുന്നുണ്ട്.

2023 മുതൽ ഓൺലൈൻ ​ഗെയിമിങിന് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷം മുതൽ ​ഗെയിമുകളിൽ വിജയിക്കുന്നവർക്ക് 30 ശതമാനം നികുതി ചുമത്തിയിരുന്നു. രജിസ്റ്റർ ചെയ്യാത്തതാേ നിയമവിരുദ്ധമോ ആയ സൈറ്റുകൾ തടയാനും ഏജൻസിക്ക് അധികാരമുണ്ട്. അനധികൃത വാതുവെപ്പ് കേസിൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.