ന്യൂഡല്‍ഹി: യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് അപാര്‍ ഐഡി ആവശ്യമില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതലാണ് സിബിഎസ്ഇ പ്ലസ് ടു ബോര്‍ഡ് പരീക്ഷയുടെ എല്‍ഒസി (ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്സ്) രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. അതത് രാജ്യങ്ങളിലെ നിയമങ്ങളും ഭരണപരമായ കാരണങ്ങളും മുന്‍നിര്‍ത്തി വിദേശത്തുള്ള സിബിഎസ്ഇ സ്‌കൂളുകളെ അപാര്‍ ഐഡി രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കി.
ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക തിരിച്ചറിയല്‍ രേഖയായി അപാര്‍ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്.
ഇതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള സ്‌കൂളുകളിലും ഇത് ബാധകമാകുമോ എന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു. ആധാറില്ലാത്തവര്‍ എടുത്തു വയ്ക്കണമെന്ന് യുഎഇയിലെ സ്‌കൂളുകള്‍ അവസാന നിമിഷം നിര്‍ദേശം നല്‍കിയതോടെ മാതാപിതാക്കള്‍ ആശങ്കയിലായി.
യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ആധാര്‍ എടുക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഇക്കാര്യത്തിനായി മാത്രം വന്‍ തുക ചെലവാക്കി നാട്ടിലേക്ക് പോകേണ്ടി വരുമോ എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാല്‍, പുതിയ സര്‍ക്കുലര്‍ വന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും. സെപ്റ്റംബര്‍ 30 വരെയാണ് എല്‍ഒസി രജിസ്ട്രേഷന്‍.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.