ഇസ്ലാമാബാദ്: ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ ക്രൈസ്തവരായ വിദ്യാർത്ഥികൾ അനുഭവിക്കുന്നത് ഗുരുതരമായ പീഡനങ്ങളെന്ന് റിപ്പോർട്ട്. രാജ്യത്തെ സർക്കാർ സ്കൂളുകളിലെ ക്രിസ്ത്യൻ കുട്ടികൾ അവരുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നെന്ന് അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കോൺസേണിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ക്ലാസ് മുറികളിൽ അധ്യാപകർ പലപ്പോഴും ഇസ്ലാം മതത്തെക്കുറിച്ച് പ്രസംഗിക്കുകയും ബൈബിൾ ദുഷിച്ചതാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. ത്രിത്വത്തെ പരിഹസിക്കുകയും യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നതിന് ക്രിസ്ത്യാനികളെ ‘ദൈവദൂഷകർ’ എന്ന് വിളിക്കുന്നതായും വിദ്യാർത്ഥികൾ പറയുന്നു.
“എന്റെ കൂട്ടുകാർ എന്റെ മതത്തെ ദുഷിക്കുന്നു. ക്രിസ്തുമതം നല്ല മതമല്ലെന്നും ഞാൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യണമെന്നും അവർ പറയുന്നു,” ഗുജ്രൻവാലയിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ മറിയം ഹദയത്ത് വെളിപ്പെടുത്തി.
പീഡനം സംബന്ധിച്ച് മറിയം പലതവണ അധ്യാപകരോട് പരാതി നൽകിയെങ്കിലും സ്കൂൾ അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. മറിയത്തിന്റെ അമ്മുമ്മ നേരിട്ട് അധ്യാപകനെ സമീപിച്ചപ്പോഴും കാര്യമായ പരിഹാരമൊന്നും ഉണ്ടായില്ല. പിന്നീട് വീട്ടിൽ വീണ്ടും പറയുകയാണെങ്കിൽ സ്കൂളിൽ നിന്ന് പുറത്താക്കും എന്ന ഭീഷണിയും കുട്ടിക്ക് ലഭിച്ചു.
പാകിസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ പല വിഷയങ്ങളിലും ഇസ്ലാമിക പഠനം നിർബന്ധമാണെന്നതാണ് പ്രശ്നത്തിന് കാരണമെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശത്തിനും വിരുദ്ധമായ ഈ സാഹചര്യത്തിൽ ക്രൈസ്തവരും മറ്റു മത ന്യൂനപക്ഷങ്ങളുമുള്ള വിദ്യാർത്ഥികൾ സ്ഥിരമായ മാനസിക സമ്മർദത്തിലാണ്.
ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.