ഇസ്രയേലിനുള്ള ക്ലൗഡ് സേവനങ്ങള്‍ മൈക്രോസോഫ്റ്റ് പിന്‍വലിച്ചു

ഇസ്രയേലിനുള്ള ക്ലൗഡ് സേവനങ്ങള്‍ മൈക്രോസോഫ്റ്റ്  പിന്‍വലിച്ചു

വാഷിങ്ടണ്‍: ഇസ്രയേല്‍ സൈന്യവുമായുള്ള നിര്‍ണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.

മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍ തുടങ്ങിയവയിലേക്ക് ഇസ്രയേല്‍ സൈന്യത്തിനുള്ള ആക്സസ് റദ്ദാക്കിയെന്ന് 'ദ ഗാര്‍ഡിയന്‍' പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദശലക്ഷക്കണക്കിന് വരുന്ന പാലസ്തീന്‍ സിവിലിയന്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക വിദ്യ ഇസ്രയേല്‍ സൈന്യം ഉപയോഗിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സൈന്യം ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയിലേക്കുള്ള പ്രവേശനം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത് എന്നാണ് പത്രം വ്യക്തമാക്കുന്നത്.

ഇസ്രയേല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ 'യൂണിറ്റ് 8200' മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്നായിരുന്നുവെന്നാണ് ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.

2021 ല്‍ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സത്യ നദെല്ലയും 'യൂണിറ്റ് 8200' ന്റെ അന്നത്തെ കമാന്‍ഡറായിരുന്ന യോസി സരിയേലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സാങ്കേതിക സഹകരണം സാധ്യമായത്.

എന്നാല്‍ ഗാസ സംഘര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, എഐ സാങ്കേതിക വിദ്യകള്‍ ആളുകളെ ലക്ഷ്യമാക്കാന്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ മൈക്രോസോഫ്റ്റ് നല്‍കിയിരുന്ന വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.