ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍: ബസിന് മുകളിലേക്ക് പാറകളിടിഞ്ഞ് വീണ് 15 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍: ബസിന് മുകളിലേക്ക് പാറകളിടിഞ്ഞ് വീണ് 15 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വന്‍ അപകടം. മണ്ണിടിച്ചിലില്‍ ബസിലുണ്ടായിരുന്ന 15 പേര്‍ മരിച്ചതായാണ് വിവരം. നിരവധി യാത്രക്കാര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിലാസ്പുര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. മരോട്ടന്‍-കലൗള്‍ റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ബസിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ബല്ലു പാലത്തിന് സമീപം മലയിടിഞ്ഞ് പാറകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിക്കുകയും ബസിനെ പൂര്‍ണ്ണമായും മൂടുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

നാല് പേരെ രക്ഷപ്പെടുത്തിയതായും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ബസില്‍ 30 ല്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ജെസിബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊലീസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി സംഘങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.