ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 93-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. വ്യോമസേന മേധാവി എ.പി സിങ് പരിപാടിയുടെ മുഖ്യാതിഥിയാകും.
ഇന്ത്യന്‍ വ്യോമസേനയുടെ മികവുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആദരിക്കാനായി ഈ ദിവസം വിപുലമായ പരിപാടികള്‍ നടത്താറുണ്ട്. ഓപ്പറേഷന്‍ സിന്ദൂരില്‍ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങള്‍ക്ക് ഹിന്‍ഡന്‍ വ്യോമ താവളം വേദിയാകും. വ്യോമസേന ദിന പരേഡും ഉണ്ടായിരിക്കും. എന്നാല്‍, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങള്‍ നവംബറില്‍ ഗുവാഹത്തിയില്‍ ആണ് നടക്കുക. വിവിധ യുദ്ധ വിമാനങ്ങളുടെ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ വ്യോമസേന ദിനത്തിന്റെ ചരിത്രം
1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമ സേന സ്ഥാപിതമായത്. 1933 ഏപ്രില്‍ ഒന്നില്‍ ഇതിന്റെ പ്രവര്‍ത്തങ്ങളും തുടങ്ങി. നാല് വെസ്റ്റ്ലാന്‍ഡ് വാപിറ്റി ബൈപ്ലെയിനുകളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരുമുള്ള ആദ്യത്തെ ഓപ്പറേഷന്‍ സ്‌ക്വാഡ്രണ്‍ അന്ന് സ്ഥാപിതമായി. തുടക്കത്തില്‍ റോയല്‍ വ്യോമസേനയുടെ ഒരു സഹായക വിഭാഗമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധം ആയപ്പോഴേക്കും റോയല്‍ ഇന്ത്യന്‍ വ്യോമസേന( ആര്‍ഐഎഎഫ്) എന്ന പേരില്‍ ഒരു നിര്‍ണായക പങ്കു വഹിച്ചിരുന്നു. ശേഷം ഇന്ത്യന്‍ വ്യോമസേന എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.
സൈനിക പ്രവര്‍ത്തനങ്ങളിലും ജങ്ങള്‍ക്ക് സഹായം നിര്‍വഹിക്കുന്നതിലും അവര്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ അധികാരം സംരക്ഷിക്കുന്നതിനും ജനങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥ സേവനങ്ങളും ലോകത്തെ അറിയിക്കാനും ആഘോഷിക്കാനും കൂടിയാണ് ഓരോ ഇന്ത്യന്‍ വ്യോമസേനാ ദിനവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.