ന്യൂഡല്‍ഹി: ഒരു തീവ്രവാദ സംഘടനയും അഫ്ഗാന്റെ മണ്ണില്‍ ഇപ്പോഴില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ താലിബാന്‍ ഭരണകൂടം അനുവദിക്കില്ലെന്നും താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുത്താഖി.
ലഷ്‌കറെ തൊയ്ബയും ജെയ്‌ഷെ മുഹമ്മദും പോലുള്ള തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താലിബാന്‍ ഭരണകൂടം അവരെയെല്ലാം തുടച്ച് നീക്കി. അഫ്ഗാനിലെ ഒരിഞ്ച് മണ്ണു പോലും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും തെറ്റാണ്. ഇങ്ങനെയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. തങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാണ്. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കണം. 40 വര്‍ഷത്തിന് ശേഷം അഫ്ഗാനില്‍ സമാധാനവും പുരോഗതിയുമുണ്ടായിരിക്കുകയാണ്. തങ്ങള്‍ക്ക് സമാധാനമുണ്ടാകുന്നതില്‍ മറ്റുള്ളവര്‍ എന്തിനാണ് പ്രയാസപ്പെടുന്നതെന്നും അഫ്ഗാനിസ്ഥാന്റെ ധൈര്യം പരീക്ഷിക്കാന്‍ ശ്രമിക്കരുതെന്നും അദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യണമെന്നു തോന്നിയാല്‍ അവര്‍ സോവിയറ്റ് യൂണിയനോടോ അമേരിക്കയോടോ നാറ്റോയോടോ ചോദിക്കണം. അവര്‍ പറഞ്ഞുതരും അഫ്ഗാനോടു കളിക്കുന്നത് നല്ലതല്ലെന്നും മുത്താഖി പറഞ്ഞു.
ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍, ഇന്ത്യയോടുള്ള അടുപ്പത്തെപ്പറ്റിയും മുത്താഖി വ്യക്തമാക്കി. അഫ്ഗാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യയാണ് ആദ്യം സഹായവുമായി എത്തിയത്. അഫ്ഗാന്‍ ഇന്ത്യയെ അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനത്തിലും വ്യാപാര, മാനുഷിക ബന്ധങ്ങളിലും അടിയുറച്ച ഒരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുത്താഖി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.