ബംഗളൂരു: മുന്‍ ബിജെപി എംഎല്‍എയുടെ വീടിനടുത്ത് നിന്ന് കത്തിയ വോട്ടര്‍ രേഖകള്‍ കണ്ടെത്തി. മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാറിന്റെ വസതിക്ക് സമീപമാണ് രേഖകള്‍ കണ്ടെത്തിയത്. കര്‍ണാടക കലബുറഗി അലന്ദ് മണ്ഡലത്തിലെ ഒട്ടേറെ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)മാണ് കത്തി നശിച്ച വോട്ടര്‍ രേഖകള്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഗുട്ടേദാറിന്റെയും മക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡിനിടെ നിര്‍ണായക കണ്ടെത്തല്‍. എന്നാല്‍ ദീപാവലിയോട് അനുബന്ധിച്ച് വീട് വൃത്തിയാക്കിയ ജീവനക്കാരന്‍ കത്തിച്ചതാണെന്നും സംശയിക്കേണ്ടതായി ഒന്നുമില്ലെന്നുമാണ് ഗുട്ടേദാര്‍ അവകാശപ്പെട്ടത്.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തിലധികം പേരുകള്‍ ഒഴിവാക്കിയതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്. ഗുട്ടേദാറാണ് ക്രമക്കേടിന് ചുക്കാന്‍ പിടിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.