ന്യൂഡൽഹി: ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേയ്ക്ക് കമ്മീഷൻ കത്തയച്ചു. ഹലാൽ മാംസത്തിന്റെ ഉപയോഗം പട്ടികജാതി ഹിന്ദു സമൂഹങ്ങളുടെയും മറ്റ് മുസ്ലീം ഇതര സമൂഹങ്ങളുടെയും ഉപജീവനമാർഗത്തെ ബാധിക്കുമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നിരീക്ഷണം.
പ്രിയങ്ക് കനൂങ്കോ അധ്യക്ഷനായ ബെഞ്ചാണ് റെയിൽവേയ്ക്ക് നോട്ടീസയച്ചത്. റെയിൽവേ ഹലാൽ ഉപയോഗിക്കുന്നത് വിവേചനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. ഹിന്ദു, സിഖ് യാത്രക്കാർക്ക് അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണ മെനു ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ വാദിച്ചിരുന്നു. റെയിൽവേ ബോർഡ് ചെയർമാന് നോട്ടീസയച്ച കമ്മീഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഹലാൽ മാംസം മാത്രം വിൽക്കുന്ന രീതി ഹിന്ദു പട്ടികജാതി സമൂഹങ്ങളുടെയും മറ്റ് മുസ്ലീം ഇതര സമൂഹങ്ങളുടെയും ഉപജീവനമാർഗത്തെ മോശമായി ബാധിക്കുന്നുണ്ട്. പരാതിയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ജനങ്ങളുടെ മനുഷ്യാവകാശ ലംഘനമാണെന്നാണ് കോടതി നിരീക്ഷണം. കൂടാതെ ഇന്ത്യൻ ഭരണഘടനയുടെ മതേതര മനോഭാവമനുസരിച്ച് എല്ലാ മതവിശ്വാസികൾക്കും അവരുടെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം സർക്കാർ ഏജൻസി മാനിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ്റെ നോട്ടീസിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.