തൃശൂര്‍: തൃശൂരില്‍ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പിന് ശേഷം വിയ്യൂരിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് ബാലമുരുകന്‍.
കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍.
ഇന്നലെ രാത്രി പത്തരയോടെ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിറങ്ങിയിരുന്നു. ഒപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. കൈവിലങ്ങ് അഴിച്ചതോടെ പൊലീസുകാരെ തള്ളിമാറ്റി പ്രതി രക്ഷപ്പെടുകയായിരുന്നു. പൊലീസിന്റെ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നോടെ പ്രതിയെ കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഹൗസിങ് കോളനി വഴി രക്ഷപ്പെട്ട ബാലമുരുകനായി തൃശൂരില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ മെയില്‍ തമിഴ്നാട് പൊലീസിന്റെ വാഹനത്തില്‍ നിന്ന് ഇയാള്‍ സമാന രീതിയില്‍ രക്ഷപ്പെട്ടിരുന്നു. അന്ന് മോഷ്ടിച്ച ബൈക്കിലാണ് രക്ഷപ്പെട്ടത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.