തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് ലീഡ്; തൃശൂരില്‍ യുഡിഎഫ് മുന്നില്‍, കോഴിക്കോടും കൊച്ചിയിലും എല്‍ഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് ലീഡ്; തൃശൂരില്‍ യുഡിഎഫ് മുന്നില്‍, കോഴിക്കോടും കൊച്ചിയിലും എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് ലീഡ്. എല്‍ഡിഎഫാണ് തൊട്ടു പിന്നില്‍. യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫും കോഴിക്കോട്, കൊച്ചി, കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും മുന്നിലാണ്.

മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 18, എന്‍ഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 37, യുഡിഎഫ് 30, എന്‍ഡിഎ 1.

ഫലം ട്രെന്‍ഡില്‍ ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ TREND എന്ന വെബ്‌സൈറ്റില്‍ തല്‍സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.