2025 ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

2025 ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: 2025 ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യയെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ പ്രകാരം 11000 ലധികം ഇന്ത്യക്കാരെയാണ് ഈ വര്‍ഷം സൗദി അറേബ്യ നാടുകടത്തിയത്.

ഈ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക രണ്ടാമതാണ്. അമേരിക്ക 3800 ലധികം ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഈ വര്‍ഷം 81 രാജ്യങ്ങളില്‍ നിന്നായി 24600 ഇന്ത്യക്കാര്‍ നാടുകടത്തപ്പെട്ടിട്ടുണ്ട്. അമേരിക്ക നാടുകടത്തിയവരില്‍ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നാടുകടത്തലാണ് അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം ഉണ്ടായത്.

ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായത്. നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മ്യാന്‍മര്‍ ആണ്. 1591 ഇന്ത്യക്കാരെയാണ് മ്യാന്‍മര്‍ നാട് കടത്തിയത്. നാലാം സ്ഥാനത്തുള്ള മലേഷ്യയില്‍ നിന്ന് 1485 പേരെയാണ് നാടുകടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.