ന്യൂഡല്‍ഹി: ഇറാനില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎംഎസ്എ) ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും (എഫ്എഐഎംഎ) അറിയിച്ചു.
വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഘടനകള്‍ വ്യക്തമാക്കി. നിലവിലുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇറാനിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് എയിംസ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിന്‍ ഖാന്‍ പറഞ്ഞു.
പല വിദ്യാര്‍ഥികളും നേരിട്ട് ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന വിവരം വീട്ടുകാരെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും ഉന്നത ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമായും പ്രാദേശിക അധികൃതരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും കുടുംബങ്ങളുടെ ആശങ്ക അകറ്റാനും കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും സംഘടനകള്‍ അറിയിച്ചു. ഇറാനിലെ വിവിധ പ്രവിശ്യകളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.