കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അര മണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമ സ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.
ഇന്ന് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് അതിജീവിതയുടെ അഭിഭാഷക കോടതിയില്‍ ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് ചില പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്.
ടി.ബി മിനി ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അവരുടെ ജൂനിയര്‍ ആയിരുന്നു കോടതിയിലുണ്ടായിരുന്നത്. നേരത്തെ നടി ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ ചില വിമര്‍ശനങ്ങള്‍ മാധ്യമങ്ങളിലൂടെ മിനി നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.