കോട്ടയം: വേട്ടയ്ക്കായി സ്‌കൂട്ടറില്‍ കരുതിയിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് അഭിഭാഷകന്‍ മരിച്ചു. ഉഴവൂര്‍ മേലരീക്കര പയസ് മൗണ്ട് സ്വദേശി ഓക്കാട്ട് ജോബി (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് നീരുരുട്ടി ഭാഗത്തായിരുന്നു അപകടം.
വേട്ടയ്ക്ക് പോവാറുള്ളയാളാണ് ജോബി. തോക്കുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. നീരുരുട്ടിയിലെ ഇറക്കത്തില്‍ വെച്ച് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. ഈ സമയത്ത് സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയില്‍ തറയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഭാര്യ: ഷിജു, മക്കള്‍: ഐറിന്‍, ക്യാരന്‍, ജോസഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.