കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് കേരളത്തില്‍ യുഡിഎഫ് നേടും. യുഡിഎഫ് വിജയത്തിന് കേരള കോണ്‍ഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ് യോഗം ചേര്‍ന്ന് ആലോചിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.

കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് അനൗദ്യോഗിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല. ഘടക കക്ഷി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

അതേസമയം യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്നത് അഭ്യൂഹങ്ങളാണെന്നും അമിത ആത്മവിശ്വാസമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുന്നതില്‍ ഇതുവരെ താല്‍പര്യം അറിയിച്ചിട്ടില്ല. ഒരാളുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.

യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അവര്‍ക്ക് തിരിച്ചു വരണമെന്ന് താല്‍പര്യമറിയിച്ചാല്‍ ചര്‍ച്ച നടത്തും. ഓരോ ദിവസം കഴിയും തോറും യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കുകയാണ്. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.