വിശുദ്ധ ഫ്രാൻസിസ് അസീസി വർഷം പ്രഖ്യാപിച്ച് വത്തിക്കാൻ; 2027 വരെ പൂർണ ദണ്ഡവിമോചനം നേടാൻ അവസരം

വിശുദ്ധ ഫ്രാൻസിസ് അസീസി വർഷം പ്രഖ്യാപിച്ച് വത്തിക്കാൻ; 2027 വരെ പൂർണ ദണ്ഡവിമോചനം നേടാൻ അവസരം

വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമ വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ 'വിശുദ്ധ ഫ്രാൻസിസ് വർഷം' പ്രഖ്യാപിച്ചു. അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി പുറപ്പെടുവിച്ച ഡിക്രി പ്രകാരം 2027 ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന വർഷാചരണ കാലയളവിൽ വിശ്വാസികൾക്ക് പൂർണദണ്ഡ വിമോചനം നേടാനുള്ള അവസരമുണ്ട്.

ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ ദേവാലയത്തിലോ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലോ സന്ദർശനം നടത്തി കുമ്പസാരിച്ച്, വിശുദ്ധ കുര്‍ബാന സ്വീകരിച്ച് മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുന്നവർക്കാണ് ദണ്ഡവിമോചനം ലഭിക്കുക.

രോഗികൾക്കും പ്രായമായവർക്കും വീടുവിട്ട് പുറത്തിറങ്ങാൻ കഴിയാത്തവർക്കും ആത്മീയമായി ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാം. തങ്ങളുടെ പ്രാർത്ഥനകളും സഹനങ്ങളും ദൈവത്തിന് സമർപ്പിക്കുന്നതിലൂടെ അവർക്കും പൂർണദണ്ഡവിമോചനം ലഭിക്കും. കൂടാതെ വിശുദ്ധന്റെ 800-ാം ചരമ വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ അസീസിയിലെ ബസിലിക്കയിൽ വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ പൊതുദർശനത്തിന് വെക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.