വത്തിക്കാൻ: റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലിയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യവും. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് തിളക്കമേകി പാപ്പയുടെ മനോഹരമായ മൊസൈക്ക് ഛായാചിത്രം ബസിലിക്കയിൽ സ്ഥാപിച്ചു.
ജനുവരി 14 ന് നടന്ന പ്രൗഢമായ ചടങ്ങിൽ പാപ്പയുടെ സാന്നിധ്യത്തിൽ തന്നെയാണ് വത്തിക്കാൻ മൊസൈക് സ്റ്റുഡിയോ ഈ കലാസൃഷ്ടി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് എട്ട് മാസങ്ങൾക്കു ശേഷമാണ് ഈ ചരിത്ര മുഹൂർത്തം. ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർത്ഥന പ്രകാരമാണ് ഈ പാരമ്പര്യം നിറവേറ്റപ്പെട്ടത്.
കലയും ഭക്തിയും ഒത്തുചേരുന്ന വിസ്മയമാണ് 137 സെന്റീമീറ്റർ വ്യാസമുള്ള ഈ കൂറ്റൻ ചിത്രം. ചിത്രം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ഫാബ്രിക് ഓഫ് സ്റ്റുഡിയോയിലാണ് ഈ 'റൗണ്ടൽ' (വൃത്താകൃതിയിലുള്ള ചിത്രം) പിറവിയെടുത്തത്.
സ്വർണവും ഗ്ലാസ് ഇനാമലുകളും ചേർത്ത് പുരാതനമായ 'കട്ട്-മൊസൈക്ക്' രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി മാസ്റ്റർ റോഡോൾഫോയാണ് ഈ ശില്പത്തിന് ജീവൻ നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.