'ഇത്തവണ ഉന്നം തെറ്റില്ല': 2024 ലെ ചിത്രം പങ്കുവെച്ച് ട്രംപിന് ഇറാന്റെ വധഭീഷണി

'ഇത്തവണ ഉന്നം തെറ്റില്ല': 2024 ലെ ചിത്രം പങ്കുവെച്ച് ട്രംപിന് ഇറാന്റെ വധഭീഷണി

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ വധഭീഷണി. 2024 ല്‍ ട്രംപിന് നേരെ ഉണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങളോടെയാണ് ടെലിവിഷനില്‍ ഭീഷണി ദൃശ്യം സംപ്രേഷണം ചെയ്തത്. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് ഭീഷണി.

ജൂലൈ 2024 ല്‍ പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ നടന്ന റാലിയില്‍ ട്രംപിന് വെടിയേറ്റിരുന്നു. ഈ ചിത്രവും അതിനോടൊപ്പം ഇത്തവണ ഉന്നം തെറ്റില്ലെന്ന സന്ദേശവും ഉണ്ടായിരുന്നു. യു.എസ് പ്രസിഡന്റിനെതിരെ ഇറാന്‍ നടത്തിയിട്ടുള്ള ഏറ്റവും തുറന്ന ഭീഷണികളില്‍ ഒന്നാണ് ഇത്. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളെ സൈനിക ഇടപെടലിനുള്ള ന്യായീകരണമായി യു.എസ് ഉപയോഗിക്കുന്നു എന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ മധ്യേഷ്യയിലെ യു.എസിന്റെ ഏറ്റവും വലിയ താവളത്തില്‍ നിന്ന് സൈനിക നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭകരോടുള്ള നടപടികള്‍ ഇറാന്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ യു.എസ് ശക്തമായി പ്രതികരിക്കുമെന്ന് ചൊവ്വാഴ്ച സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.