എസ്‌ഐആര്‍: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാനാകുന്നില്ലെന്ന് പരാതി

എസ്‌ഐആര്‍: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാനാകുന്നില്ലെന്ന് പരാതി

കോഴിക്കോട്: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനാകുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വെബ്‌സൈറ്റില്‍ ഇത് അനുസരിച്ച് മാറ്റം വരുത്തണമെന്നാണ് ആവശ്യം.

കൂടാതെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം 6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനാകാത്ത സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ടായിരുന്നു. പുതിയ പാസ്‌പോര്‍ട്ടില്‍ രണ്ട് ആല്‍ഫബറ്റുകളും ബാക്കി നമ്പരുകളുമാണ് ഉണ്ടായിരുന്നത്.

പഴയ പാസ്‌പോര്‍ട്ടില്‍ ഒരു ആല്‍ഫബറ്റും ബാക്കി നമ്പരുകളും ആയതിനാല്‍ തന്നെ സാങ്കേതികമായി പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പ്രതിസന്ധി നേരിട്ടിരുന്നു. പ്രവാസികളുടെ ബുദ്ധിമുട്ടില്‍ പരിഹാരം കാണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടിയെടുത്തിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ സൈനുല്‍ ആബിദീനാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.