കീവ് : റഷ്യൻ ആക്രമണത്തിൽ തകർന്നടിഞ്ഞ ഉക്രെയ്ൻ ജനതയ്ക്ക് പ്രത്യാശയുടെ സന്ദേശവുമായി വത്തിക്കാൻ സ്ഥാനപതി. "നമ്മൾ മുറിവേറ്റവരാണ്, എന്നാൽ ദൈവം നമ്മോടൊപ്പമുണ്ട്" എന്ന് ഉക്രെയ്നിലെ വത്തിക്കാൻ ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് പറഞ്ഞു. വത്തിക്കാൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യുദ്ധം തകർത്ത രാജ്യത്തെ നിലവിലെ ദയനീയ സാഹചര്യം വിവരിച്ചത്.
റഷ്യൻ മിസൈൽ ആക്രമണങ്ങൾ ഉക്രെയ്നിലെ ഊർജ വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടതിനെത്തുടർന്ന് കടുത്ത ശൈത്യത്തിൽ ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് ആർച്ച് ബിഷപ്പിന്റെ ഈ വാക്കുകൾ. യുദ്ധം വിതച്ച നാശനഷ്ടങ്ങൾക്കിടയിലും ദൈവവിശ്വാസത്തിൽ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാനാണ് സഭാനേതൃത്വം ജനങ്ങൾക്ക് നൽകുന്ന സന്ദേശം.
അതേ സമയം ജനുവരി ഒമ്പത് മുതൽ തലസ്ഥാനമായ കീവിലെ ആറായിരത്തോളം കെട്ടിടങ്ങളിൽ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹീറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാണ്. ഇത് ജനങ്ങളെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് അധികൃതർ പറയുന്നു. ആക്രമണത്തിൽ തകർന്ന ഊർജ്ജവിതരണ ശൃംഖലകൾ പുനസ്ഥാപിക്കാൻ സാധിക്കാത്തതിനാൽ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൈദ്യുതി തടസം രൂക്ഷമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.