ഡല്‍ഹി മലിനീകരണത്തിന്റെ ഒരു കാരണം ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റ്: ആരോപണവുമായി ടി.പി സെന്‍കുമാര്‍

ഡല്‍ഹി മലിനീകരണത്തിന്റെ ഒരു കാരണം ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റ്: ആരോപണവുമായി ടി.പി സെന്‍കുമാര്‍

കോഴിക്കോട്: ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ ഒരു കാരണം ഗള്‍ഫില്‍ നിന്നുള്ള പൊടിക്കാറ്റാണെന്ന ആരോപണവുമായി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ഇറാഖ്, സൗദി, കുവൈറ്റ് എന്നി മേഖലകളില്‍ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകള്‍ അന്തരീക്ഷത്തില്‍ ഉയരത്തില്‍ സഞ്ചരിച്ച് വടക്കേ ഇന്ത്യയില്‍ എത്തുന്നു.

ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഈ ശൈത്യകാലത്ത് പൊടിപടലങ്ങള്‍ നീങ്ങിപ്പോകാതെ കെട്ടിക്കിടക്കുകയാണ് എന്നും സെന്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഇന്ത്യയുടെ ജിഡിപിയുടെ ഒമ്പത് ശതമാനം വരെ വായു മലിനീകരണം ബാധിക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവിലുള്ള താരിഫ് ജിഡിപിയുടെ ഒരു ശതമാനത്തെയാണ് ബാധിക്കുന്നത്. ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ വായു മലിനീകരണംമൂലം മരിക്കുന്നുണ്ട്. അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ് വായുമലിനീകരണമെന്നും അദേഹം പറഞ്ഞു.

ഹരിയാനയിലും പഞ്ചാബിലുമൊക്കെ വൈക്കോല്‍ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം. ഡല്‍ഹിയിലും മറ്റ് സമീപ സംസ്ഥാനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ പുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന പൊടി, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള പുക തുടങ്ങിയവയും വായു മലിനീകരണത്തിന്റെ കാരണമായി സെന്‍കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.