ന്യൂഡല്‍ഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍. സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഒരേപോലെ ഉദ്ഘോഷിക്കപ്പെടുന്ന സുവര്‍ണ ദിനം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കര്‍ത്തവ്യപഥില്‍ നടക്കും.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും മുഖ്യാതിഥികളായി പങ്കെടുക്കും. രാവിലെ 9:30 ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തുന്നതോടെയാണ് വിപുലമായ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്.
പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിക്കും. പിന്നീട് കര്‍ത്തവ്യപഥില്‍ എത്തി പരേഡിന് സാക്ഷിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.