അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളമില്ല; ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ആദായ നികുതി നിയമം

 അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളമില്ല; ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ആദായ നികുതി നിയമം

ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ സ്ഥാപിക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ണായക പ്രഖ്യാപനത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് സംസ്ഥാനത്തിന് തിരിച്ചടിയായി.

2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം നടപ്പാക്കും. നികുതി നിയമങ്ങള്‍ ലഘൂകരിക്കും. ജൂലൈ 31 വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം. വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതല്‍ നികുതിയുണ്ടാകില്ല.

മറ്റ് പ്രഖ്യാപനങ്ങള്‍:

കായിക മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി 'ഖേലോ ഇന്ത്യ മിഷന്‍' സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി

പ്രേമഹം, കാന്‍സര്‍ മരുന്നുകളുടെ വില കുറയും. കര്‍ഷകര്‍ക്കായി ഭാരത് വിസ്താര്‍ സ്ഥാപിക്കും. മള്‍ട്ടി ലിംഗ്വല്‍ അഗ്രികള്‍ച്ചറല്‍ പോര്‍ട്ടല്‍ ലിങ്ക്ഡ് സ്റ്റാക്ക് കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ധിപ്പിക്കാനടക്കം സഹായിക്കും.

2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും. ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജന. കൂടുതല്‍ കൃത്രിമ അവയവ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കും.

വനിതാ സംരംഭകര്‍ക്കായി ഷീ മാര്‍ട്ട് പദ്ധതി. ഗാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം. വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന്‍ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം.എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും.

ചന്ദന മരങ്ങളുടെ കൃഷിക്കും സംസ്‌ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും. നാളികേര കര്‍ഷകര്‍ക്ക് പ്രോത്സാഹനം. കോക്കനട്ട് പ്രോമോഷന്‍ സ്‌കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും.

പ്രധാന ഉല്‍പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉല്‍പാദനമില്ലാത്ത തെങ്ങുകള്‍ മാറ്റി പുതിയത് നടാന്‍ പ്രോത്സാഹനം. ഇന്ത്യന്‍ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായം

ഇന്ത്യയിലെ അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030 ഓടെ രണ്ട് മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിക്ക് ഇതിനായി പിന്തുണ നല്‍കും.

എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ 15,000 സെക്കന്‍ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപിക്കും. ഹിമാചല്‍ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കും

എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ നിക്ഷേപം. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനായി പദ്ധതി. യോഗ, വെല്‍നെസ് സ്‌കീമുകള്‍ക്കായി ഒന്നരലക്ഷം കെയര്‍ ഗിവര്‍മാരെ പരിശീലിപ്പിക്കും. മെഡിക്കല്‍ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി. അഞ്ച് മേഖല മെഡിക്കല്‍ ഹബുകള്‍. ഹബുകളില്‍ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും.

ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. മരുന്ന് ചെടികള്‍ വളര്‍ത്തുന്നവര്‍ക്കും സംസ്‌ക്കരിക്കുന്നവര്‍ക്കും സഹായ പദ്ധതി. മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാര്‍മസികളുടെ നിലവാരം ഉയര്‍ത്തും. ഗവേഷണത്തിനും പരിശോധനകള്‍ക്കും കൂടുതല്‍ പ്രൊഫഷണലുകളെ നിയോഗിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.