കേന്ദ്ര ബജറ്റ്: വില കുറയുന്നത് ഏതിനെല്ലാം; എന്തിനൊക്കെ വില കൂടും

കേന്ദ്ര ബജറ്റ്: വില കുറയുന്നത് ഏതിനെല്ലാം; എന്തിനൊക്കെ വില കൂടും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഞായറാഴ്ച 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്.

കാന്‍സര്‍ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും രോഗികള്‍ക്ക് ആശ്വാസമാകും. സോളാര്‍ പാനല്‍, മൈക്രോവേവ് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് വാഹന ഭാഗങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവയ്ക്കും വില കുറയും.

കൂടാതെ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റുകള്‍, സ്പോര്‍ട് ഉപകരണങ്ങള്‍, ലിഥിയം ബാറ്ററി ഘടകങ്ങള്‍, ചെരുപ്പ് എന്നിവയുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങള്‍ തുടങ്ങിയവയുടെയും വില കുറയും.

രാജ്യത്തെ തുകല്‍ ഉല്‍പന്നങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി രഹിത ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്കയുടെ അമ്പത് ശതമാനം ചുങ്ക ഭീഷണിയില്‍ തളര്‍ന്ന ലെതര്‍ കമ്പനികള്‍ക്ക് പുതിയ നീക്കം ഗുണകരമാവും.

എന്നാല്‍ മദ്യം, പുകയില ഉല്‍പന്നങ്ങളായ സിഗരറ്റ്, പാന്‍മസാല, ഗുഡ്ക എന്നിവയുടെ വില ഉയരും. ആഢംബര വാച്ചുകള്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിമിങ് ആന്‍ഡ് സോഫ്റ്റ് വെയര്‍, ആക്രി സാധനങ്ങള്‍, ചില ധാതുക്കള്‍ എന്നിവയുടെ വില ഉയരും. മാത്രമല്ല, ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് (എഫ്ആന്റ് ഒ) ട്രേഡിംഗിന് ചെലവേറും.

രാസവള നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അമോണിയം ഫോസ്‌ഫേറ്റ്, അമോണിയം നൈട്രോ ഫോസ്‌ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇളവ് എടുത്തു കളഞ്ഞതോടെ ചില വളങ്ങളുടെ വിലയും വര്‍ധിക്കും. കാര്‍ഷിക മേഖലയ്ക്ക് ഇത് തിരിച്ചടിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.