ന്യൂഡല്‍ഹി: അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. റെയില്‍വേ ഇടനാഴി കേരളത്തിലൂടെ കടന്നുപോയില്ലെങ്കിലും മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവര്‍ക്ക് അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ബജറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പരാമര്‍ശം. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും അദേഹം പറഞ്ഞു. ഏഴ് റെയില്‍വേ ഇടനാഴികളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ അദേഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണെന്നും അവകാശപ്പെട്ടു.
കേരളത്തിന് ഇതെങ്ങനെ നേട്ടമാകുമെന്നും കേരളത്തിലൂടെ ഇടനാഴി കടന്നുപോകുമോ എന്നും അദേഹത്തോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനാണ് മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് മറുപടി നല്‍കിയത്. അതേസമയം കേരളത്തിലൂടെ ഈ റെയില്‍ ഇടനാഴി കടന്നുപോകില്ല എന്നാണ് റെയില്‍വേ കേന്ദ്രങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്.
അതേസമയം തിങ്കളാഴ്ച അശ്വനി വൈഷ്ണവ് ഡല്‍ഹിയില്‍ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെ കാണും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.