തന്ത്രപ്രധാന കൂടിക്കാഴ്ചകള്‍ക്കായി അജിത് ഡോവല്‍ സൗദിയില്‍

തന്ത്രപ്രധാന കൂടിക്കാഴ്ചകള്‍ക്കായി അജിത് ഡോവല്‍ സൗദിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദിയിലെത്തി. മേഖലയില്‍ ഗാസ സമാധാന പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോവലിന്റെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്.

ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പവന്‍ കപൂര്‍ ഇറാന്‍ സന്ദര്‍ശിച്ച് അഞ്ച് ദിവസം കഴിയുമ്പോഴാണ് ഡോവല്‍ സൗദിയിലെത്തിയത്. സര്‍ക്കാര്‍തലത്തില്‍ ഡോവലിന്റെ സൗദി സന്ദര്‍ശനത്തിന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ ഡോവലിനെ വിമാനത്താവളത്തില്‍ സൗദി ഡപ്യൂട്ടി മന്ത്രിയും ഇന്ത്യന്‍ പ്രതിനിധിയും ചേര്‍ന്ന് സ്വീകരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു.

അടുത്തിടെ പാക്കിസ്ഥാനുമായി സൗദി തന്ത്രപ്രധാന പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം സൗദി അറേബ്യ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ പ്രതിനിധിയാണ് ഡോവലെന്നതും ഈ യാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.