ബംഗളൂരൂ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കവര്‍ച്ച. ഹുബ്ബള്ളി സ്വദേശിയായ യാത്രക്കാരിയുടെ ലഗേജില്‍ നിന്ന് 790 ഗ്രാമം സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ ഡയമണ്ടും നഷ്ടമായെന്നാണ് പരാതി. സംഭവത്തില്‍ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിലവില്‍ അമേരിക്കയില്‍ താമസിക്കുന്ന ശാന്ത രമേശ് കാഷിന്‍ കുന്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ 15 നാണ് ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശാന്ത രമേശ് അബുദാബി വഴി യു.എസിലേക്ക് പോയത്. ആകാശ എയര്‍ലൈന്‍സിലായിരുന്നു യാത്ര.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലഗേജ് പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സ്യൂട്ട്‌കേസ് തുറന്നതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ ഉടന്‍ തന്നെ അബുദാബി വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയും ആകാശ എയര്‍ലൈന്‍സിന്റെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടുകയും ചെയ്തു.
അതേസമയം മാസങ്ങള്‍ കഴിഞ്ഞിട്ടും തൃപ്തികരമായ പ്രതികരണമോ പരിഹാരമോ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് ജനുവരി അവസാനത്തോട്ടെ വീണ്ടും ഇന്ത്യയിലെത്തി പരിതി നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.