ധരംശാല: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തു വന്ന രേഖകളില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്.
വിവാദ എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട രേഖകളില്‍ 169 പ്രാവശ്യം ദലൈലാമയുടെ പേര് പരമാര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുറത്തു വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ജെഫ്രി എപ്സ്റ്റീനെ ഒരിക്കലും ദലൈലാമ നേരില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എപ്സ്റ്റീനുവേണ്ടി ആരും ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 2012 ഒക്ടോബറിലെ ഇ മെയില്‍ സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് എപ്സ്റ്റീനും ദലൈലാമയും കൂടിക്കാഴ്ച നടത്തിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
മാത്രമല്ല, ദലൈലാമയുടെ അനുയായികള്‍ എപ്സ്റ്റീനെ കണ്ടതായും യൂറോപ്യന്‍ മാധ്യമമായ 'നെക്സ്റ്റ ടിവി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധന സമാഹരണവുമായോ ജീവകാരുണ്യ പ്രവര്‍ത്തനവുമായോ ബന്ധപ്പെട്ടായിരിക്കും ഈ കൂടിക്കാഴ്ചകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ദലൈലാമയുടെ ഓഫിസ് ഇതെല്ലാം നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.