പാകിസ്ഥാനോട് കൂടുതല്‍ അടുത്ത് റഷ്യ; സുരക്ഷാ വിഷയങ്ങളില്‍ അടക്കം പിന്തുണ വാഗ്ദാനം ചെയ്ത് പുടിന്‍

പാകിസ്ഥാനോട് കൂടുതല്‍ അടുത്ത് റഷ്യ; സുരക്ഷാ വിഷയങ്ങളില്‍ അടക്കം പിന്തുണ വാഗ്ദാനം ചെയ്ത് പുടിന്‍

ഇസ്ലാമബാദ്: പാകിസ്ഥാനിലെ മോസ്‌കിലുണ്ടായ ബോംബ് സ്ഫോടനത്തെ അപലപിച്ചും സുരക്ഷാ വിഷയങ്ങളില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആക്രമണത്തെ മൃഗീയമെന്ന് വിശേഷിപ്പിച്ച പുടിന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു.

പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശത്തിലാണ് പുടിന്‍ അനുശോചനം അറിയിക്കുകയും ഇരകളോടും പാക് ജനതയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തത്. ഒരു മതപരമായ ചടങ്ങിനിടെ ജനങ്ങളെ കൊലപ്പെടുത്തിയത് ഭീകരവാദത്തിന്റെ മൃഗീയവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന് കൂടുതല്‍ തെളിവാണെന്ന് അനുശോചന സന്ദേശത്തില്‍ അദേഹം പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സുരക്ഷാ കാര്യങ്ങളിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇസ്ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ റഷ്യ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.

അമേരിക്കയുമായി വ്യാപാര കരാര്‍ അടക്കം ഒപ്പിട്ട് ട്രംപിനോട് ഇന്ത്യ അടുത്ത വേളയിലാണ് റഷ്യ പാകിസ്ഥാനുമായി സഹകരിക്കുന്നത്. ഇത് ഇന്ത്യക്ക് തിരിച്ചടിയായേക്കുമോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം ഷിയാ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.