മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ്; തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്റെ മുന്‍ പിഎ എ. സുരേഷ്

മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ്; തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്റെ മുന്‍ പിഎ എ. സുരേഷ്

പാലക്കാട്: അന്തരിച്ച വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ യുഡിഎഫ് നീക്കം. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ശ്രമം.

ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ സുരേഷിനെ കണ്ട് സംസാരിച്ചു. ഇടത് കോട്ടയായ മലമ്പുഴയില്‍ സുരേഷ് മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ദീര്‍ഘകാലം വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു സുരേഷ്.

എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് 11 വര്‍ഷത്തോളമായി. പക്ഷേ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് ചേരാന്‍ ഉദേശിക്കുന്നില്ലെന്നും എ സുരേഷ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.