നൈജീരിയക്കെതിരെ ഉപരോധത്തിനൊരുങ്ങി അമേരിക്ക; നിർണായക ബിൽ അവതരിപ്പിച്ചു; ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനെതിരെയുള്ള അമേരിക്കൻ നടപടി

നൈജീരിയക്കെതിരെ ഉപരോധത്തിനൊരുങ്ങി അമേരിക്ക; നിർണായക ബിൽ അവതരിപ്പിച്ചു; ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനെതിരെയുള്ള അമേരിക്കൻ നടപടി

വാഷിങ്ടൺ : നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ തുടരുന്ന ക്രൂരമായ ആക്രമണങ്ങളിൽ അറുതിയില്ലാത്ത പശ്ചാത്തലത്തിൽ നൈജീരിയൻ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ നിയ മനിർമ്മാതാക്കൾ നീക്കം തുടങ്ങി. മുൻ കാനോ സ്റ്റേറ്റ് ഗവർണർ റാബിയു ക്വാങ്ക്വാസോ, കാറ്റിൽ ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രതിനിധി മിയെട്ടി അല്ലാഹ് എന്നിവരുൾപ്പെടെയുള്ളവർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്താനും സ്വത്തുക്കൾ മരവിപ്പിക്കാനും ആവശ്യപ്പെടുന്ന ബിൽ അഞ്ച് യുഎസ് പ്രതിനിധികൾ ചേർന്ന് അവതരിപ്പിച്ചു.

'നൈജീരിയ മതസ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനുമുള്ള നിയമം 2026' എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ ക്രിസ് സ്മിത്ത്, റൈലി മൂർ, ബ്രയാൻ മാസ്റ്റ്, മാരിയോ ഡയസ്-ബലാർട്ട്, ബിൽ ഹുയിസെംഗ എന്നിവർ ചേർന്നാണ് കൊണ്ടുവന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമങ്ങൾ പാലിക്കുന്നതിലും ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും നൈജീരിയ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ബിൽ ആവശ്യപ്പെടുന്നു.

മതപരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവുകൾ അവസാനിപ്പിക്കുക. നൈജീരിയയുമായുള്ള സുരക്ഷാ സഹകരണ ചട്ടക്കൂടുകൾ പുനപരിശോധിക്കുകയും ദുരിതബാധിതരായ ജനവിഭാഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക. ആക്രമണത്തിന് ഇരയായവർക്ക് ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുക. തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.

നിലവിൽ ബിൽ അവതരിപ്പിച്ചിട്ടേയുള്ളൂവെങ്കിലും ഇത് നിയമമാകുന്നതോടെ നൈജീരിയയിലെ ക്രിസ്ത്യാനികൾ നേരിടുന്ന വംശഹത്യയ്ക്ക് സമാനമായ ആക്രമണങ്ങൾക്ക് അറുതിയാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ നൈജീരിയൻ സർക്കാരിന് മേൽ ഈ ബിൽ വലിയ സമ്മർദം ചെലുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.